Ultimate magazine theme for WordPress.

രാജ്യ വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നാളെ മുതൽ

0

ന്യൂഡൽഹി: നാളെ മുതൽ രാജ്യമാകെ പ്ലാസ്റ്റിക് നിരോധനം.75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കും 60 ജിഎസ്എമ്മിൽ (ഗ്രാം പേർ സ്‌ക്വയർ മീറ്റർ) കുറഞ്ഞ നോൺ-വൂവൺ ബാഗുകൾക്കും നാളെ മുതൽ നിരോധനം.കേരളത്തിൽ ഇവയ്‌ക്കെല്ലാം നിലവിൽ നിരോധനമുണ്ട്.

തുണിസഞ്ചിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന നോൺ-വൂവൺ കാരി ബാഗുകൾ, പോളി പ്രൊപ്പിലീനും കാൽസ്യം കാർബണേറ്റും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇവ മണ്ണിൽ പൂർണമായി അലിഞ്ഞു ചേരില്ല അതിനാൽ പുനരുപയോഗിക്കാനും സാധിക്കില്ല.

- Advertisement -

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെല്ലാം അടുത്ത ജൂലൈ 1 മുതൽ രാജ്യമാകെ പൂർണനിരോധനം വരികയാണ് കേരളത്തിൽ 2020 ജനുവരി ഒന്നു മുതലാണ് സമ്ബൂർണ പ്ലാസ്റ്റിക് നിരോധനം സമ്ബൂർണ നിലവിൽ വന്നത്.

- Advertisement -

Leave A Reply

Your email address will not be published.