Ultimate magazine theme for WordPress.

കൊച്ചിയിൽ വീണ്ടും ട്രാൻസ്ജെന്ററിനെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത

0

കൊച്ചി: സംസ്ഥാനത്തു വീണ്ടും ഒരു ട്രാൻസ്‌ജെൻഡറിനെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.

കഴിഞ്ഞയാഴ്ച വീട്ടിൽ പോയി വന്നിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ പുലർച്ചയോടെ പുറത്ത് പോയി വന്നപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തി വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു.

- Advertisement -

എന്നിട്ടും പ്രതികരണമില്ലാതെ വന്നതോടെ തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്‌ബോഴാണ് തൂങ്ങി മരിച്ചനിലയിൽ ശ്രദ്ധയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -

Leave A Reply