പാലക്കാട്: സെമി കേഡർ സ്വാഭാവത്തിലേക്കുള്ള ചുവടുമാറ്റത്തിന് കോൺഗ്രസ് തുടക്കമിടുന്നു. കെ പി സി സി അധ്യക്ഷനായെത്തിയ കെ സുധാകരനാണ് സെമി കേഡർ സ്വാഭാവത്തിലേക്ക് കോൺഗ്രസ് പാർട്ടി മാറണമെന്ന തീരുമാനത്തിലേക്ക് നയിച്ചത്. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലക്കാട് കരിമ്പുഴയിലെ അറ്റാശ്ശേരിയിൽ രാവിലെ 9 മണിക്ക് നിർവ്വഹിക്കുന്നതും സുധാകരൻ തന്നെയാണ്.
പ്രവർത്തകരെ കണ്ടെത്തി പരിശീലനം നൽകി പാർട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കുക എന്നാണ് സിയുസികൾ കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും സിയുസികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. കോൺഗ്രസ് ജന്മദിനമായ ഡിസംബർ 28ന് ഒന്നേകാൽ ലക്ഷം സിയുസികൾ തുടങ്ങുക എന്നതാണ് പാർട്ടി ലക്ഷ്യം.
- Advertisement -
സെമികേഡർ മോഡലിൽ കോഴിക്കോട് ഡിസിസി നേതൃയോഗം
അതിനിടെ കെപിസിസി പുന:സംഘടന ഒക്ടോബർ പത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. എട്ടിന് കെ സുധാകരനും വിഡി സതീശനും ദില്ലിക്ക് പോകും. ഒൻപത്, പത്ത് ദിവസങ്ങളിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തും. എ-ഐ ഗ്രൂപ്പുകൾ നൽകിയ പേരുകൾ പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക.
കെപിസിസി പുന:സംഘടന ഒക്ടോബർ പത്തിനകം; എട്ടിന് നേതാക്കൾ ദില്ലിക്ക്
ദില്ലി യാത്രക്ക് മുമ്പ് സതീശനും സുധാകരനും സംസ്ഥാനത്ത് ചർച്ച നടത്തും. പല മുതിർന്ന നേതാക്കളും പരാതി ഉന്നയിച്ച സാഹചര്യത്തിൽ എ-ഐ ഗ്രൂപ്പുകളുടെ ആവശ്യം കൂടി പരിഗണിക്കും. ഹൈക്കമാൻഡ് നിർദ്ദേശവും എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകണമെന്നതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ആവശ്യമായ ചർച്ചകൾ ഉണ്ടാകും.
- Advertisement -