Ultimate magazine theme for WordPress.

പാചകത്തിന് മാത്രമല്ല രോഗം മാറ്റാനും ഇവയ്ക്ക് കഴിയും- അറിയാം ഈ ടിപ്സുകൾ

0

മഞ്ഞളും ചുക്കും മല്ലിയുമൊക്കെ അടുക്കളയിലെ സ്ഥിരസാന്നിധ്യങ്ങളാണ്. ആരോഗ്യപരിപാലനത്തിന് ഇവ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്ന് അറിയാം.

മഞ്ഞൾ

- Advertisement -

  • ഒരു ടീസ്പൂൺ നെല്ലിക്ക നീരിൽ ആവശ്യത്തിന് മഞ്ഞൾപ്പൊടി ചേർത്ത് ദിവസവും കഴിക്കുന്നത് പ്രമേഹവും അനുബന്ധ രോഗങ്ങളും നിയന്ത്രിക്കുന്നതിന് സഹായകമാണ്.
  • മഞ്ഞൾപ്പൊടി അല്പം നീരിൽ അരച്ച് കുറച്ച് ഇന്തുപ്പും ചേർത്ത് ചൂടാക്കി ലേപനം ചെയ്യുക. സന്ധിവീക്കത്തിന് ശമനം കിട്ടും.
  • തൊണ്ട ചൊറിച്ചിലും തൊണ്ടവേദനയും മാറാൻ, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ള് കുരുമുളകുപൊടിയും തേനും ചേർത്ത് ദിവസവും കഴിക്കുക. തേനിന് പകരം പാലിൽ തിളപ്പിച്ച് കുടിക്കുകയും ചെയ്യാം. മഞ്ഞൾപ്പൊടിയും ഉപ്പും ചെറുചൂടുവെള്ളത്തിൽ ചേർത്ത് വായിൽ പിടിക്കുന്നതും ഗുണം ചെയ്യും.
  • തുളസി ഇലയും മഞ്ഞളും ചേർത്തരച്ച് പുരട്ടുന്നത് ത്വഗ്രോഗങ്ങൾ മാറുന്നതിന് ഉപകരിക്കും.
  • മഞ്ഞൾപ്പൊടി, ചെറുനാരങ്ങാനീര്, കറ്റാർവാഴ, തേൻ എന്നിവ സമയം ചേർത്ത് ദിവസവും മുഖത്ത് പുരട്ടുക. മുഖസൗന്ദര്യത്തിന് ഉത്തമമാണ്.

ചുക്ക്

  • അഞ്ച് ഗ്രാം ചുക്ക് മൂന്നുഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കി അതിൽ കൽക്കണ്ടം പൊടിച്ചുചേർത്ത് ദിവസവും രണ്ടുനേരം കുടിക്കുന്നത് ചുമയ്ക്ക് ശമനം നൽകും. ചുക്കും ജീരകവും പൊടിച്ച് പഞ്ചസാര ചേർത്ത് കഴിക്കുന്നതും ചുമയ്ക്ക് ഔഷധമാണ്.
  • വയറുവേദന മാറാൻ ചുക്ക് ചുട്ടെടുത്ത് പൊടിയാക്കി തേനിൽ ചാലിച്ച് ദിവസവും കഴിക്കുക.
  • ചക്കപ്പഴം, മാമ്പഴം എന്നിവ അധികമായി കഴിച്ച് വയറുവേദന ഉണ്ടായാൽ, ചുക്കുപൊടി ചെറുചൂടുവെള്ളത്തിലോ തേനിലോ കഴിക്കുക.
  • ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി അതിൽ ആവശ്യത്തിന് ചുക്കുപൊടി ചേർത്ത് ദിവസവും അതിരാവിലെ കഴിക്കുക. തുമ്മലിന് ശമനം കിട്ടും.
  • ചുക്കും ചന്ദനവും ചേർത്തരച്ച് നെറ്റിയിൽ പുരട്ടുന്നത് പിത്തത്തിന്റെ ആധിക്യത്തോടുകൂടിയ തലവേദന മാറുന്നതിന് ഫലപ്രദമാണ്.

മല്ലി

  • തലേദിവസം വൈകുന്നേരം മല്ലി ചതച്ച് വെള്ളത്തിൽ ഇട്ടുവെക്കുക. അടുത്ത ദിവസം രാവിലെ വെള്ളം അരിച്ചെടുത്ത് കൽക്കണ്ടം ചേർത്ത് പലപ്രാവശ്യമായി കുടിക്കുക. അമിത ദാഹത്തിന് ഫലപ്രദമാണ്.
  • മല്ലി അരിക്കാടി വെള്ളത്തിൽ അരച്ച് കൽക്കണ്ടപ്പൊടി ചേർത്ത് കൊടുക്കുക. കുട്ടികൾക്കുണ്ടാകുന്ന ചുമയ്ക്ക് ഔഷധമാണ്.
  • മല്ലി നല്ലതുപോലെ അരച്ച് വായിൽ പുരട്ടുകയും കവിൾ കൊള്ളുകയും ചെയ്യുന്നത് വായ്പ്പുണ്ണിന് ഔഷധമാണ്. മോണപ്പഴുപ്പിനും ഇത് ഉപയോഗിക്കാം.
  • മല്ലി നല്ലതുപോലെ പൊടിയാക്കി മുറിവെണ്ണയിൽ ചാലിച്ച് ചൂടാക്കിയ ശേഷം സന്ധിവീക്കമുള്ള ഭാഗങ്ങളിൽ പുരട്ടുക. ആശ്വാസം ലഭിക്കും.

- Advertisement -

Leave A Reply

Your email address will not be published.