Ultimate magazine theme for WordPress.

നടി സൗജന്യ ആത്മഹത്യ ചെയ്തു; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

0

 

പ്രമുഖ കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കർണാടകയിലെ കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്.

- Advertisement -

ബംഗ്ലൂരുവിലെ ഫ്ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. സൗജന്യയുടെ ഫ്ളാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നു.

 

 

- Advertisement -

Leave A Reply