Ultimate magazine theme for WordPress.

അംശവടി വെറും ഊന്നുവടി, വാങ്ങിയത് 2000 രൂപയ്ക്കെന്ന് മൊഴി; ശബരിമല ചെമ്പോലയും വ്യാജം

0

കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളിൽ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തി. കിളിമാനൂർ സ്വദേശിയായ സന്തോഷാണ് ഭൂരിഭാഗം സാധനങ്ങളും മോൺസന് നൽകിയത്. ഇതിൽ പലതിനും 50 വർഷത്തിൽ താഴേയേ പഴക്കമുള്ളു. ചില സാധനങ്ങൾക്ക് 100 വർഷത്തോളം പഴക്കമുണ്ട്. എന്നാൽ ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങിയവയ്ക്ക് വളരെ ചുരുങ്ങിയ വർഷത്തെ പഴക്കം മാത്രമേയുള്ളുവെന്ന് പരിശോധനയിൽ കണ്ടെത്തി.

മോശയുടെ അംശവടി എന്ന പേരിൽ മോൺസൻ പ്രചരിപ്പിച്ചിരുന്നത് ഒരു ഊന്നുവടിയാണ്. ഇത് 2000 രൂപയ്ക്കാണ് മോൺസന് നൽകിയതെന്ന് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ടിപ്പുവിന്റേതെന്ന് അവകാശപ്പെട്ട് മോൺസൻ കബളിപ്പിച്ച സിംഹാസനത്തിന് പഴക്കം വെറും അഞ്ച് വർഷം മാത്രമാണ്. ഫർണിച്ചർ കടയിലെ ശിൽപിയെ കൊണ്ടാണ് സിംഹാസനം പണിയിപ്പിച്ചത്. വർഷങ്ങൾ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട താളിയോലകളിൽ ഏറിയപങ്കും വ്യാജമാണ്. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയും വ്യാജമാണെന്ന് കണ്ടെത്തി

- Advertisement -

മോൺസണിന്റെ ശേഖരത്തിലുള്ള വിവിധ ശിൽപങ്ങൾ നൽകിയത് തിരുവനന്തപുരം സ്വദേശിയായ സുരേഷാണ്. ഇയാളെ കഴിഞ്ഞ ദിവസം മോൺസണിന്റെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 80 ലക്ഷം രൂപയുടെ ശിൽപങ്ങൾ സുരേഷിൽനിന്ന് വാങ്ങിയതായി മോൺസൺ ചോദ്യംചെയ്യലിൽ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. എന്നാൽ ഏഴ് ലക്ഷം രൂപ മാത്രമേ സുരേഷിന് നൽകിയിട്ടുള്ളു. ബാക്കിതുക നൽകാനുണ്ടെന്നും മോൺസൺ ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായാണ് വിവരം.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും പുരാവസ്തു വകുപ്പും മോൺസണിന്റെ ശേഖരത്തിലുള്ള വസ്തുക്കൾ വിശദമായി പരിശോധിക്കുകയാണ്. വസ്തുക്കളുടെ കൃത്യമായ കാലപ്പഴക്കം അടക്കം കണ്ടെത്താൻ ചിത്രങ്ങൾ പകർത്തി വിശദമായ പരിശോധനയും നടത്തും.

- Advertisement -

Leave A Reply

Your email address will not be published.