Ultimate magazine theme for WordPress.

ഗോവാ ഗവർണർ ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ച് അപകടം

0

കോഴിക്കോട്: കൊയിലാണ്ടിയിൽ ഗോവാ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ എസ്‌കോർട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ച് അപകടം. ഫയർ ആൻഡ് റെസ്‌ക്യൂ വാഹനത്തിൻറെ പിറകിലാണ് ആംബുലൻസ് ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച 7 മണിയോടെയായിരുന്നു സംഭവം. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ് കോഴിക്കോട് ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലൻസ് ഇടിച്ചത്. കോഴിക്കോട് നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് പോകുകയായിരുന്നു ഗവർണർ.

- Advertisement -

Leave A Reply

Your email address will not be published.