തട്ടിപ്പിന്റെ അന്യൻ സ്‌റ്റൈൽ: മോൻസൻ മട്ടാഞ്ചേരിയിലെ പുരാവസ്തു സ്ഥാപനം വാങ്ങാനെത്തിയത് നടൻ വിക്രത്തിന്റെ പേരിൽ
കൊച്ചി: മോൻസൻ മാവുങ്കൽ പ്രശസ്തരായ പലരുടെയും പേരിൽ തട്ടിപ്പു നടത്തിയതായാണ് പുറത്ത് വരുന്ന വാർത്തകൾ. തമിഴ് നടൻ വിക്രത്തിന്റെ പേരിലും ഇയാൾ തട്ടിപ്പ് നടത്തിയതായിയതായാണ് പുതിയ പരാതി. മട്ടാഞ്ചേരിയിലെ പുരാവസ്തുശാല വാങ്ങാൻ മോൻസൻ എത്തിയത് വിക്രത്തിന്റെ ബിനാമി എന്ന പേരിലാണ്. അൻപത് കോടി രൂപയ്ക്ക് സ്ഥാപനം വാങ്ങാമെന്ന് മോൻസൻ പറഞ്ഞതായി സ്ഥാപന ഉടമ അബ്ദുൾ സലാം വ്യക്തമാക്കി. എച്ച്എസ്ബിസി ബാങ്കിൽ പണമുണ്ടെന്ന് രേഖ കാട്ടി തന്നെ കബളിപ്പിച്ചതായും സലാം പറഞ്ഞു.
അതേസമയം, പുരാവസ്തു തട്ടിപ്പു കേസുകളിൽ പ്രതിയായ മോൻസൻ മാവുങ്കലിനെ ഡോക്ടർ എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും ഹരിപ്പാട്ടെ ആയുർവേദ ആശുപത്രിയിൽ തനിക്ക് മോൻസൻ ചികിത്സ ഏർപ്പാടാക്കിയെന്നും നടൻ ശ്രീനിവാസൻ പറഞ്ഞു. താനറിയാതെ ആശുപത്രിയിലെ പണവും നൽകിയെന്നും മോൻസൻ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. പിന്നീട് മോൻസനെ കണ്ടിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
- Advertisement -
എന്നാൽ മോൻസനെതിരെ പരാതി നൽകിയവരിൽ രണ്ടു പേർ തട്ടിപ്പുകാരാണെന്നും അവരെ തനിക്ക് നേരിട്ടറിയാമെന്നും ശ്രീനിവാസൻ പറഞ്ഞു. സ്വന്തം അമ്മാവനിൽനിന്നു കോടികൾ തട്ടിയെടുത്തയാളാണ് ഒരാളെന്നും പണത്തിനോട് ആത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയതെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
- Advertisement -