കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നു. സെപ്റ്റംബറിൽ കുറഞ്ഞ സ്വർണ വിലയാണ് ഇപ്പോൾ വീണ്ടും ഉയർന്നത്. ഒക്ടോബറിലെ ആദ്യ ദിനത്തിൽ പവന് 280 രൂപയാണ് വർദ്ധിച്ചത്. 34,720 രൂപയാണ് പവന് ഇപ്പോഴത്തെ വില. 35 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 4340 രൂപയിലാണ് സ്വർണം വ്യാപാരം നടന്നത്.
സെപ്റ്റംബർ മാസത്തിന്റെ അവസാന ദിനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം വിൽക്കപ്പെട്ടത്. വ്യാഴാഴ്ച പവന് 34,440 രൂപയ്ക്കാണ് സ്വർണം വിറ്റഴിച്ചത്. ഗ്രാമിനാണെങ്കിൽ 4305 രൂപയുമായിരുന്നു.
- Advertisement -
അതേസമയം സെപ്റ്റംബർ മാസത്തിൽ വില കുറയുന്ന രീതിയാണ് വിപണിയിൽ പ്രകടമായത്. രാജ്യാന്തര ഓഹരി വിപണിയിൽ അമേരിക്കൻ സർക്കാർ പ്രതിസന്ധിയിലായതാണ് സ്വർണത്തിന് അപ്രതീക്ഷിത കുതിപ്പ് നൽകിയത്. എന്നാൽ വെള്ളിയാഴ്ച സ്വർണത്തിന് വില കയറിയത് ഡോളറിലെ ഏറ്റക്കുറച്ചിലുകൾ കാരണമാണ്. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലും സ്വർണ വില ഉയർന്ന് തന്നെയായിരുന്നു. പവന് 36,000 രൂപയോളമുണ്ടായിരുന്നു നിരക്ക്.
- Advertisement -