പാലാ: കൊലപാതകത്തിനു തൊട്ടുമുൻപു വരെ അഭിഷേകും നിഥിനയും നല്ല സൗഹൃദത്തിലായിരുന്നുവെന്ന് സഹപാഠി ടിബിൻ പറഞ്ഞു . പരീക്ഷയ്ക്ക് ഇരുവരും എത്തിയത് സന്തോഷത്തോടെയാണ്. എന്നാൽ നിഥിനയെ അഭിഷേക് കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം അറിയില്ലെന്നും ടിബിൻ പറഞ്ഞു.
‘അഭിഷേകും നിഥിനയും എന്റെ നല്ല സുഹൃത്തുക്കളാണ്. കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ഒരു പ്രശ്‌നവും ഇരുവരും തമ്മിലുണ്ടായിരുന്നില്ല. രണ്ടുപേരും നല്ല അടുപ്പമാണ്. പക്ഷേ അത് പ്രണയമാണോയെന്ന് അറിയില്ലായിരുന്നു. പരീക്ഷയ്ക്കു കയറുമ്‌ബോൾ അഭിഷേകിനെ കണ്ടു സംസാരിച്ചിരുന്നു. അപ്പോഴും സ്വഭാവത്തിൽ സംശയമൊന്നും തോന്നിയില്ല. പരീക്ഷയെഴുതി പുറത്തുവന്നപ്പോഴാണ് സംഭവം അറിഞ്ഞത്. വിശ്വസിക്കാനായില്ല’- ടിബിൻ പറഞ്ഞു.
- Advertisement -
മൂന്നാം വർഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാർഥികളാണു നിഥിന മോളും അഭിഷേക് ബൈജുവും. പരീക്ഷയെഴുതാൻ കോളജിൽ എത്തിയ ഇരുവരും വഴക്കിടുകയും പിന്നീട് നിഥിനയെ അഭിഷേക് കൊലപ്പെടുത്തുകയുമായിരുന്നു. അഭിഷേക് നിഥിനയെ കഴുത്തിൽ കുത്തിപ്പിടിച്ച് നിലത്തുകിടത്തി കഴുത്തറുത്തു, പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരൻ പറഞ്ഞു.
പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി. സ്വയം കൈഞരമ്ബ് മുറിച്ച് പെൺകുട്ടിയെ ഭയപ്പെടുത്താനാണ് ആയുധം കൊണ്ടുവന്നത്. പെൺകുട്ടിയുമായി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ കാണിച്ച അകൽച്ചയാണ് വൈരാഗ്യത്തിന് കാരണമെന്നും പ്രതി അഭിഷേക് പൊലീസിന് മൊഴി നൽകി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
- Advertisement -