Ultimate magazine theme for WordPress.

നിധിന വധം: പ്രതി അഭിഷേകിനെ കോളേജിലെത്തിച്ച് തെളിവെടുത്തു

0

 

പാലാ: സെൻറ് തോമസ് കോളേജ് ക്യാമ്പസിൽ സഹപാഠിയായ വിദ്യാർഥിനിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അഭിഷേകിനെ കോളേജ് ക്യാമ്പസിലെത്തിച്ച് തെളിവെടുത്തു. ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രതിയുമായി പോലീസ് കോളേജിലെത്തിയത്. കൊലപാതകം നടത്തിയ രീതിയും പ്രതി പോലീസിന് മുന്നിൽ വിശദീകരിച്ചു. ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതെ പെരുമാറിയ പ്രതി പോലീസുമായി സഹകരിച്ചു.

- Advertisement -

പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കോളേജിൽ തെളിവെടുപ്പിന് എത്തിച്ചത്. വൻ പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. അതേസമയം നിധിനയുടെ സംസ്‌ക്കാര ചടങ്ങുകൾ ബന്ധുവീട്ടിൽ നടന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള കുത്തിൽ രക്ത ധമനികൾ മുറിഞ്ഞ് രക്തം വാർന്നതാണ് നിധിനയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോട്ടം റിപ്പോർട്ടിലുള്ളത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.25 ഓടെയാണ് സംഭവം നടന്നത്. തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ നിധിനമോൾ (22) ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പാണിപുത്തൻപുര അഭിഷേക് ബൈജുവാണ് (20) പോലീസ് പിടിയിലായത്.

 

- Advertisement -

Leave A Reply

Your email address will not be published.