Ultimate magazine theme for WordPress.

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്രം പുതുക്കിയതായി ആരോഗ്യമന്ത്രി

0

 

തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്രം പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. യുകെയിൽ നിന്നും വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ.

- Advertisement -

‘എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർപോർട്ടിൽ എത്തുമ്പോൾ ആർടിപിസിആർ പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ എയർപോർട്ടിൽ നിന്നുള്ള ആർടിപിസിആർ പരിശോധന നെഗറ്റീവാണെങ്കിൽ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്’- മന്ത്രി വ്യക്തമാക്കി.

‘എന്തെങ്കിലും രോഗലക്ഷണമുള്ളവർ ഉടൻ തന്നെ ആർടിപിസിആർ പരിശോധന നടത്തേണ്ടതാണ്. ഇതുകൂടാതെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്വെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്നവരുടെ സാമ്പിളുകൾ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്’- മന്ത്രി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.