Ultimate magazine theme for WordPress.

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ആലപ്പുഴ ഒഴിയെയുള്ള ജില്ലകളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

നാളെ മലപ്പുറം ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ടാകും. ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. നാളെ വരെ കേരള കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകരുത് എന്നാണ് മുന്നറിയിപ്പ്.

- Advertisement -

ബംഗാൾ ഉൾക്കടലിൽ അടുപ്പിച്ചുണ്ടാകുന്ന ന്യൂന മർദ്ദത്തിന് പിന്നാലെ അറബികടലിലും ന്യൂന മർദ്ദം രൂപപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴി നാളെക്കുള്ളിൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.

ഷഹീൻ ചുഴലിക്കാറ്റ് യുഎഇയിൽ ജാഗ്രത നിർദേശം

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മോശമായ കാലാവസ്ഥയിൽ വീടിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷ കണക്കിലെടുത്ത് വളരെ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ജനങ്ങൾ പുറത്തേക്കിറങ്ങാവൂ എന്നും നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

നിലവിലെ കാലാവസ്ഥ പരിഗണിച്ച് അൽ ഐനിൽ അധികൃതർ ചില മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് അൽ ഐനിൽ സർക്കാർ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർ ഒക്ടോബർ നാല്, തിങ്കളാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയാകും. കൊവിഡ് പരിശോധന, വാക്സിനേഷൻ ടെന്റുകൾ അടച്ചു. സ്വകാര്യ കമ്പനികളിൽ പരമാവധി ജീവനക്കാരെ കുറയ്ക്കണമെന്നും വിദൂര സംവിധാനത്തിലൂടെ പ്രവർത്തിക്കണമെന്നും നിർദ്ദേശമുണ്ട്.

ജബൽ ഹഫീതിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടുവിട്ട് പുറത്തുപോകരുത്. ചുഴലിക്കാറ്റ് വീശാനിടയുള്ള റെസിഡൻഷ്യൽ ഏരിയകൾ അധികൃതർ വിലയിരുത്തി ആവശ്യമെങ്കിൽ താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ 999 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.