Ultimate magazine theme for WordPress.

ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല; കോവിഡ് ഉള്ളപ്പോഴത്തേക്കാൾ ആരോഗ്യപ്രശ്നങ്ങൾ കോവിഡിന് ശേഷമാണ്; ഒരു മാസത്തെ കോവിഡാനന്തര ചികിൽസ സൗജന്യമാക്കിക്കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി

0

കൊച്ചി: ഒരു മാസത്തെ കോവിഡാനന്തര ചികിൽസ സൗജന്യമാക്കിക്കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി. കോവിഡ് ഉള്ളപ്പോഴത്തേക്കാൾ ആരോഗ്യപ്രശ്നങ്ങൾ കോവിഡിന് ശേഷമാണ്. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കോവിഡ് ചികിൽസാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷൻ പരിഗണിക്കുമ്‌ബോഴാണ് ഹൈക്കോടതി, കോവിഡാനന്തര ചികിൽസയും സൗജന്യമാക്കിക്കൂടേ എന്ന് ചോദിച്ചത്. നിലവിൽ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരിൽ നിന്നും കോവിഡാനന്തര ചികിൽസയ്ക്ക് പണം ഈടാക്കുന്നുണ്ട്. ഇത് ശരിയായ നടപടിയാണോ എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും കോടതി ചോദിച്ചിരുന്നു.

- Advertisement -

ചെറിയ തുക മാത്രമാണ് കോവിഡാനന്തര ചികിൽസയ്ക്ക് ഈടാക്കുന്നതെന്ന് സർക്കാർ മറുപടി നൽകി. മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം ഉള്ളവരിൽ നിന്നു മാത്രമാണ് പണം ഈടാക്കുന്നതെന്നും വ്യക്തമാക്കി. ഒരുമാസം 27,000 രൂപ വരുമാനം ഉള്ളവരാണ് ഈ പരിധിയിൽ വരുന്നത്.

ഇവർ ഒരുമാസം കോവിഡാനന്തര ചികിൽസയ്ക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ 21,000 രൂപ മുറി വാടകയായി മാത്രം നൽകേണ്ടി വരും. പിന്നെ ഇയാൾ ഭക്ഷണം കഴിക്കാൻ എന്തുചെയ്യുമെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു. കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനകമുള്ള മരണം കോവിഡ് മരണമായി കണക്കാക്കുന്നു. സമാന രീതിയിൽ കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തെ കോവിഡാനന്തര ചികിൽസയെങ്കിലും സൗജന്യമായി നൽകിക്കൂടേ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

- Advertisement -

Leave A Reply

Your email address will not be published.