Ultimate magazine theme for WordPress.

ആധാർ കേന്ദ്രങ്ങളിൽ പോകേണ്ട; പേര് അടക്കം ആധാറിലെ വിവരങ്ങൾ വീട്ടിലിരുന്ന് മാറ്റം വരുത്താം; 50 രൂപ ഫീസ് നൽകി വിവരങ്ങൾ മാറ്റുന്നത് ഇങ്ങനെ

0

തിരുവനന്തപുരം: ആധാർ കേന്ദ്രങ്ങളിൽ പോകാതെ തന്നെ ആധാർ കാർഡിലെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളായ പേര്, ജനന തീയതി, മേൽവിലാസം, ഭാഷ തുടങ്ങിയവ വീട്ടിലിരുന്ന സ്വന്തമായി മാറ്റാം. സർക്കാരിന്റെ തന്നെ, എസ് എസ് യു പി അഥവാ സെൽഫ് സർവ്വീസ് അപ്‌ഡേറ്റ് പോർട്ടലിലൂടെ നിങ്ങൾക്ക് വിവരങ്ങൾ സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. യു ഐ ഡി എ ഐ നൽകുന്ന വിവരം അനുസരിച്ച്, ആധാർ കാർഡ് ഉടമകൾക്ക് എസ് എസ് യു പിയുടെ പോർട്ടൽ മുഖാന്തിരം ഒരേ സമയം ഒന്നിലധികം വിവരങ്ങൾ മാറ്റാൻ സാധിക്കും. സ്വന്തം ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും വിവരങ്ങളിൽ മാറ്റം വരുത്താമെന്ന് പക്ഷേ കരുതരുത് ഒരു ആധാർ കാർഡ് ഉടമയ്ക്ക് ജീവിതത്തിൽ ഒരു തവണ മാത്രമേ ജനന തീയ്യതിയിൽ മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. ലിംഗ സംബന്ധമായ വിവരങ്ങളിലും ജീവിത കാലത്തിൽ ഒരു തവണ മാത്രമേ മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ. അതുപോലെ പേരിന്റെ കാര്യത്തിൽ ജീവിതത്തിൽ രണ്ടു തവണ മാത്രമേ മാറ്റം വരുത്താൻ അനുവാദമുള്ളൂ.

യു ഐ ഡി എ ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ‘എസ് എസ് യു പി ഉപയോഗിച്ച് നിങ്ങളുടെ ജനംഖ്യാപരമായ വിവരങ്ങൾ നവീകരിക്കുക’ എന്നാണ് അധികൃതർ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം പോർട്ടലിന്റെ ഔദ്യോഗിക ലിങ്കും പങ്കു വെച്ചിട്ടുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം , ഒരേ സമയം ഒന്നിലധികം വിവരങ്ങളിൽ മാറ്റം വരുത്തുമ്‌ബോൾ ഓരോ തവണയും അപേക്ഷ സമർപ്പിക്കുമ്‌ബോൾ 50 രൂപ ഫീസ് ഇനത്തിൽ അടക്കേണ്ടതുണ്ട് എന്നതാണ്.

- Advertisement -

ഓൺലൈൻ അപ്‌ഡേഷന് ആവശ്യമായ രേഖകൾ ഇവയാണ്.

പേര്: തിരിച്ചറിയൽ രേഖയുടെ സ്‌കാൻ ചെയ്ത കോപ്പി

ജനന തീയതി: ജനന തീയതിയുടെ സ്‌കാൻ ചെയ്ത കോപ്പി

ലിംഗ വിവരങ്ങൾ: മൊബൈൽ വഴി ലഭിക്കുന്ന ഒറ്റിപി സ്ഥിരീകരണം

മേൽവിലാസം: മേൽവിലാസം സ്ഥിരീകരിക്കുന്ന രേഖയുടെ സ്‌കാൻ ചെയ്ത കോപ്പി

ഭാഷ: സ്ഥിരീകരണത്തിനായി രേഖകൾ ആവശ്യമില്ല.

ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ മുകളിൽ പറഞ്ഞിരിക്കുന്ന രേഖകൾ കൂടാതെ ആധാർ കാർഡ് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്ബറും ആവശ്യമാണ്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്ബറിൽ ലഭിക്കുന്ന ഒറ്റിപി നൽകിയാൽ മാത്രമേ അപ്‌ഡേഷൻ പൂർത്തിയാവുകയുള്ളു.

ഓൺലൈനായി ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് ഇത്തരത്തിലാണ്-

1: https://ssup.uidai.gov.in/ssup/ എന്ന, യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.

2: ‘ആധാർ വിവരങ്ങൾഅപ്‌ഡേറ്റ് ചെയ്യാൻ തുടരുക’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

3: നിങ്ങളുടെ ആധാർ നമ്ബറും ക്യാപ്ച്ചാ കോഡും ഉൾപ്പെടെയുള്ള വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുക.

4: ‘സെൻഡ് ഒറ്റിപി’ എന്ന ഓപ്ഷൻ അമർത്തുക.

5: ‘സെൻഡ് ഒടിപി’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തു കഴിയുമ്‌ബോൾ, നിങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്ബറിലേക്ക് നിങ്ങൾക്ക് ഒരു ആറക്ക ഒറ്റിപി നമ്ബർ ലഭിക്കും

6: ഒറ്റിപി നൽകുന്നതിലൂടെ നിങ്ങളുടെ ജനസംഖ്യാപരമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയും.

7: ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിന് ശേഷം, ‘പ്രൊസീഡ്’ എന്ന ബട്ടൺ അമർത്തുക.

8: നിങ്ങൾ അപേക്ഷിച്ച മാറ്റങ്ങളെ സാധൂകരിക്കുന്ന ഔദ്യോഗിക രേഖകൾ അപ്ലോഡ് ചെയ്യുക.

9: വിവരങ്ങൾ സമർപ്പിച്ച ശേഷം, നൽകിയ വിവരങ്ങൾ പുനഃപരിശോധിക്കുക.

10: ഒടുവിൽ അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്ബർ (യു ആർ എൻ) ലഭിക്കും. ആധാർ കാർഡ് അപ്ഡേഷൻ പ്രക്രിയയുടെ നില പരിശോധിക്കാനായി അത് ഉപയോഗിക്കാവുന്നതാണ്.

- Advertisement -

Leave A Reply

Your email address will not be published.