Ultimate magazine theme for WordPress.

കൊച്ചിയിലെ കെട്ടിടത്തിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടത് കോട്ടയം സ്വദേശിയെ; ആത്മഹത്യയെന്ന് പോലീസ്

0

കൊച്ചി: കളമശ്ശേരിയിൽ ശൗചാലയത്തിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം തെള്ളകം നടുത്തല വീട്ടിൽ മർക്കോസ് ജോർജിന്റെ (സിന്ധു സോമിൽ അടിച്ചിറ) മകൻ ജെറിൻ മാർക്സി(28)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

ദേശീയപാതയിൽ ചങ്ങമ്പുഴ നഗറിനു സമീപത്ത പതിച്ചേരിൽ ബിൽഡിങ്ങെന്ന മൂന്നുനില കെട്ടിടത്തിനു മുകളിലെ നിലയിലെ ശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ലാബിലെ ജീവനക്കാരനാണ് ജെറിൻ. പുക ഉയരുന്നത് കണ്ടെത്തിയവർ ശൗചാലയത്തിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.

- Advertisement -

കളമശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കാലിക്കുപ്പിയും കത്തിയ ബാഗും കണ്ടെടുത്തിട്ടുണ്ട്. സ്വകാര്യ ലാബിലെ ബിസിനസ് ഡെവലപ് മെന്റ്ഓഫീസറാണ് ജെറിൻ. മാതാവ്: സൂസമ്മ. സഹോദരങ്ങൾ: ജിനോ, ടോണി. സംസ്‌കാരം വ്യാഴാഴ്ച 3.30-ന് തെള്ളകം പുഷ്പഗിരി സെയ്ന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.

- Advertisement -

Leave A Reply