Ultimate magazine theme for WordPress.

ആംബുലൻസുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായി, വാഹനങ്ങളിലെ ഹോണുകൾക്ക് പകരം ഇന്ത്യൻ സംഗീതം പരിഗണനയിൽ: നിതിൻ ഗഡ്കരി

0

നാസിക്: വാഹനങ്ങളിലെ നിലവിലെ ഹോണുകൾക്ക് പകരം ഇന്ത്യൻ സംഗീതം ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പുല്ലാങ്കുഴൽ, തബല, വയലിൻ, മൗത്ത് ഓർഗൻ, ഹാർമോണിയം തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ ഹോണുകളിൽ ഉപയോഗിക്കാനാണ് ആലാചന.

എല്ലാ വാഹനങ്ങളുടെ ഹോണും ആംബുലൻസുകളുടെയും പോലീസ് വാഹനങ്ങളുടെയും സൈറണും മാറ്റുന്നത് സംബന്ധിച്ച് പഠിക്കുകയാണ്. പൊതു വാഹനങ്ങളിൽ ഇപ്പോഴുള്ള ശബ്ദത്തിനു പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ സുഖകരമായ സ്വരം കേൾപ്പിക്കുന്നത് നന്നായിരിക്കും. ആകാശവാണിയിൽ അതിരാവിലെ കേൾക്കാറുള്ള ഈണം ഉപയോഗിക്കുന്നതും ആസ്വാദ്യകരമാകും.

- Advertisement -

ആംബുലൻസുകളുടെയും പോലീസ് വാഹനങ്ങളുടെയും ഭീതിയുണ്ടാക്കുന്ന സൈറണിന് പകരം കാതിന് കൂടുതൽ ഇമ്ബം പകരുന്ന സംഗീതങ്ങൾ ഉപയോഗിച്ചാൽ നന്നായിരിക്കും. ചുവന്ന ബീക്കണുകളുടെ ഉപയോഗം ഇല്ലാതാക്കിയ പോലെ ആംബുലൻസുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായി. മന്ത്രിമാർ കടന്നുപോകുമ്‌ബോഴെല്ലാം വാഹനങ്ങളിൽ സൈറണുകൾ ഉയർന്ന ശബ്ദത്തിൽ വയ്ക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് ചെവികൾക്കും ദോഷം ചെയ്യും-മന്ത്രി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.