Ultimate magazine theme for WordPress.

ലഖിംപൂർ കർഷക കൊലപാതകം: ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായില്ല; നേപ്പാളിലേക്ക് കടന്നെന്ന് സൂചന

0

ലഖിംപുർ ഖേരിയിലെ കർഷകരെ കൊലപ്പെടുത്തിയ കേസിൽ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായില്ല. ആശിഷ് മിശ്ര നേപ്പാളിലേക്ക് കടന്നതായി സൂചന. മന്ത്രി പുത്രനെ സംരക്ഷിക്കുന്ന നിലപാടിയലാണ് യുപി സർക്കാർ. ലഖിംപുർ ഖേരിയിലെ കർഷകരെ കൊന്ന സംഭവത്തിലുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കോടതി ഉത്തർ പ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ യുപി പോലീസ് അറസ്റ് ചെയ്തിരുന്നു.

ആർക്കൊക്കെ എതിരെയാണ് കേസ് എന്നും അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള വിവരങ്ങൾ റിപ്പോർട്ടിൽ വേണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശിഷ് പാൻഡെ, ലവ് കുശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സമയത്ത് കർഷകർക്ക് നേരെ വെടി ഉതിർത്തത് ഇവരാണെന്ന് യുപി പൊലീസ് വ്യക്തമാക്കി.

- Advertisement -

വെടി ഉതിർത്ത തോക്ക് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ലംഖിപുർ അക്രമം അന്വേഷിക്കാൻ 9 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡിഐജി ഉപേന്ദ്ര ആഗ്രവാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതെ സമയം ലഖിംപൂരിലെ കൂട്ട കൊലയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉത്തർപ്രദേശ് പൊലീസ് നോട്ടീസ് നൽകിയിരുന്നു..

ഒക്ടോബർ 8 നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും യുപി പൊലീസ് വ്യക്തമാക്കി. ആഷിഷ് മിശ്ര സംഭവ സമയത്ത് കാറിൽ ഉണ്ടായിരുന്നെന്നും കർഷകർക്ക് നേരെ വെടി ഉതിർത്തെന്നും യുപി പൊലീസ് ഉൾപ്പെടുത്തിയിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.