പട്ടാമ്പി: പാലക്കാട് പട്ടമ്പി ചാലിശ്ശേരി പെരുമണ്ണൂരിൽ ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിൽ വീട്ടിനുള്ളിൽ. പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി വിരമിച്ച വിപി നാരായണൻ (എഴുപത് വയസ്), ഇദ്ദേഹത്തിൻറെ ഭാര്യ ഇന്ദിര (അറുപത് വയസ്) എന്നിവരെയാണ് പൊള്ളലേറ്റ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ 1.45ഓടെയാണ് സംഭവം.
ദമ്പതികൾ തനിച്ചായിരുന്നു വീട്ടിൽ താമസം. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപിടിച്ച ലക്ഷണങ്ങൾ ഒന്നും തന്നെയില്ല. രാത്രി പ്രദേശത്ത് കനത്ത മഴയും ഉണ്ടായിരുന്നുവെന്നാണ് സമീപ വാസികൾ പറയുന്നത്.
- Advertisement -
ചാലിശ്ശേരി പൊലീസും, പട്ടാമ്പിയിലെ ഫയർ ആൻറ് റെസ്‌ക്യൂ സർവീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- Advertisement -