Ultimate magazine theme for WordPress.

മോൻസനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി; ഒന്നരലക്ഷം രൂപ തട്ടിച്ചെന്ന് പരാതി, ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ്

0

കൊച്ചി: മോൻസൻ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി. ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂർ സ്വദേശിയാണ് പൊലീസിനെ സമീപിച്ചത്. ഇതിനിടെ, മോൺസനെതിരെ പരാതി നൽകിയവർ തട്ടിപ്പുകാരാണെന്ന് അഭിപ്രായപ്പെട്ട നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ പരാതിക്കാരിലൊരാളായ അനൂപ് അഹമ്മദ് മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ചു.

മോൻസൻ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളിൽ പരാതി പ്രവാഹമാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് തുറവൂർ സ്വേദശി ബിജു കോട്ടപ്പള്ളിയുടെത്. 2017 ഡിസംബർ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോൻസൻ ആവശ്യപ്പെട്ടു. തൻറെ സഹോദരൻ വഴിയാണ് ബന്ധപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം തൻറെ കൈയിൽ പണമിലെന്ന് പറഞ്ഞു. 20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വർണം പണയം വെച്ചെങ്കിലും പണം കണ്ടെത്താൻ ആവശ്യപ്പെട്ടും. തുടർന്ന് ഭാര്യയുടെ സ്വർണം പണയം വെച്ച് തുക ഒപ്പിച്ചു. മോൻസൻ ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയിൽ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്പ്പിച്ചു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി.

- Advertisement -

പിന്നീട് തനിക്ക് ഒരു പജീറോ കൈമാറിയെന്നും ഇത് പൊളിക്കാൻ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും പരാതിക്കാരൻ പറയുന്നു. പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ പലിശ സഹിതം ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വേണമെന്നും പൊലീസ് നടപടി സ്വീകരിക്കണം എന്നുമാണ് പരാതിയിലെ ആവശ്യം. ഇതിനിടെ നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ ക്രൈംബ്രാഞ്ച് കേസിലെ പരാതിക്കാരിലൊരാളായ അനൂപ് അഹമ്മദ് മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ചു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാരെ ശ്രീനിവാസൻ തട്ടിപ്പുകാർ എന്ന് വിശേഷിപ്പിച്ചതിനാണ് നടപടി. പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുമെന്ന് നോട്ടീസിൽ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.