പാലക്കാട്: പാലക്കാട് മെഡിക്കൽ കോളെജിന് സമീപം ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കോട്ടയം സ്വദേശികളായ അജയ്, അനന്ദു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 61 എൽഎസ്ഡി സ്റ്റാന്പുകളും നാലു ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പാലക്കാട് സൗത്ത് പൊലീസും ജില്ലാ ലഹരിവിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മെഡിക്കൽ കോളേജിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം. ഇതിനായി കോയന്പത്തൂരിൽ നിന്നുമാണ് ലഹരിമരുന്ന് എത്തിച്ചത്. മെഡിക്കൽ വിദ്യാർത്ഥികളുടെ ബൈക്കും ഇതിനായി ഉപയോഗിച്ചു. കോയമ്പത്തൂരിൽ പഠിച്ചിരുന്ന ഇവർക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ രണ്ട് ലക്ഷത്തിലധികം രൂപ വിലവരും. ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
- Advertisement -