Ultimate magazine theme for WordPress.

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ; മുന്നണി സഹകരണം ചർച്ചയാകും

0

ദില്ലി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. കൊവിഡ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പി ബി യോഗം നേരിട്ട് ചേരുന്നത്. പാർട്ടി കോണ്ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് യോഗം ചർച്ച ചെയ്തു തയ്യാറാക്കും.

ഈ മാസം അവസാനം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ആകും പ്രമേയത്തിന് അന്തിമ രൂപം നൽകുക. നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയുമായി സഹകരിക്കണമോ വേണ്ടയോ എന്നതും യോഗം ചർച്ച ചെയ്യും.

- Advertisement -

കോൺഗ്രസിനെ അകറ്റി നിർത്തി പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിൻറെ അഭിപ്രായം. ലഖിംപൂർ അടക്കമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും രണ്ടു ദിവസം ചേരുന്ന പി ബി യോഗം ചർച്ച ചെയ്യും.

- Advertisement -

Leave A Reply

Your email address will not be published.