Ultimate magazine theme for WordPress.

കേരള തീരത്ത് തിമിംഗലത്തിന്റെ സാന്നിധ്യം കൂടുന്നു: വിശദമായപഠനം നടത്താനൊരുങ്ങി അക്വാടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ്

0

ആലപ്പുഴ: കേരള തീരത്ത് തിമിംഗിലങ്ങൾ മീൻപിടിത്തവലകളിൽ ജീവനോടെ അകപ്പെടുന്നതും ചത്തടിയുന്നതും കൂടുന്നു. ഇതുസംബന്ധിച്ച് വിശദമായപഠനം നടത്താനൊരുങ്ങുകയാണു കേരള സർവകലാശാലയിലെ അക്വാടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ്.

വിഴിഞ്ഞത്തു സ്ഥാപിച്ച ഹൈഡ്രോഫോണിൽ രണ്ടുമാസംമുൻപ് നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകർ രേഖപ്പെടുത്തിയിരുന്നു. അതോടെ കേരളതീരത്ത് തിമിംഗല സാന്നിധ്യം കൂടുന്നെന്ന നിഗമനത്തിലാണു ഗവേഷകർ.

- Advertisement -

ആലപ്പുഴയിലെ ആറാട്ടുപുഴ, ഒറ്റമശ്ശേരി എന്നിവിടങ്ങളിലും കണ്ണൂർ അഴീക്കലിലുമാണു തിമിംഗിലങ്ങളുടെ ജഡം കരയ്ക്കടിഞ്ഞത്. കൊല്ലം അഴീക്കലിൽ മീൻപിടിത്ത ബോടിന്റെ വലയിൽ ജീവനോടെ കുടുങ്ങുകയും ചെയ്തിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.