Ultimate magazine theme for WordPress.

സംസ്ഥാനത്ത് സ്ത്രീ വിരുദ്ധ ചിന്താഗതി വളരുന്നു; വടക്കൻ കേരളത്തിലും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാകുന്നെന്ന് പി. സതീദേവി

0

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ മാത്രമല്ല, വടക്കൻ കേരളത്തിലും സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാകുന്നു. സ്ത്രീ വിരുദ്ധത യുവാക്കളിൽ ആക്രമണോത്സുകമായി മാറുന്നെന്നും വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി. വനിത കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

പ്രണയം പോലും ഇന്ന് പുരുഷ മേധാവിത്വ ആക്രമോത്സുകമായി മാറുകയാണ്. കമ്മീഷന് കിട്ടുന്ന പരാതികളിൽ കൂടുതലും തിരുവനന്തപുരത്തു നിന്നാണ്. വയനാട്ടിൽ നിന്നാണ് ഏറ്റവും കുറവ്. കേരളത്തിൽ സ്ത്രീ വിരുദ്ധ ചിന്താഗതി വളരുകയാണെന്നും സതീദേവി പറഞ്ഞു. തൊഴിലിടങ്ങളിൽ വനിതകൾ പ്രശ്നം നേരിടുമ്‌ബോൾ പരാതിക്കാർക്ക് യൂണിയൻ ധാർമ്മിക പിന്തുണ നൽകണം. മാധ്യമ സ്ഥാപനങ്ങളിൽ ഉൾപ്പടെ പ്രശ്ന പരിഹാര സെൽ കൂടുതൽ കാര്യക്ഷമമാക്കും. മാധ്യമങ്ങൾക്ക് സ്ത്രീപക്ഷ ചിന്താഗതിയും സമത്വവും സ്ത്രീ സൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തുന്ന മാർഗരേഖയുടെ കരട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് സർക്കാർ മുമ്ബാകെ സമർപ്പിക്കും.

- Advertisement -

അതേസമയം സംസ്ഥാന വനിത കമ്മീഷന്റെ നിർദ്ദേശം പോലീസ് പലപ്പോഴും അവഗണിക്കുകയാണ്. അതിനാൽ കമ്മിഷന്റെ അധികാര പരിധി സംസ്ഥാന സർക്കാർ വർധിപ്പിക്കണം. ഇതിനായി നിയമ ഭേദഗതി വരുത്തേണ്ടതുണ്ട്. ഹരിത പ്രശ്നം 11 ന് നടക്കുന്ന വനിത കമ്മിഷൻ സിറ്റിങ്ങിൽ പരിശോധിക്കും. പരാതിക്കാരെ കേട്ട ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും സതീദേവി കൂട്ടിച്ചേർത്തു.

- Advertisement -

Leave A Reply

Your email address will not be published.