തിരുവനന്തപുരം: കോവിഡ് മരണസര്‍ട്ടിഫിക്കറ്റിനായി ആദ്യദിനം വന്നത് ഇരുനൂറോളം അപേക്ഷകള്‍. കോവിഡ് മരണം സംബന്ധിച്ച് പരാതിയുള്ളവര്‍ക്കും നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ആണ് അപേക്ഷ ക്ഷണിച്ചത്.
ഞായറാഴ്ച വൈകുന്നേരം ഏഴുമണിവരെ 184 അപേക്ഷകളാണ് വന്നത്. https://covid19.kerala.gov.in/deathinfo/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. 30 ദിവസത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെത്തന്നെ അപേക്ഷയില്‍ തീരുമാനമെടുക്കും.
- Advertisement -
സംസ്ഥാനത്ത് ഇതുവരെ 26,258 കോവിഡ് മരണമാണ് ഔദ്യോഗിക കണക്ക്. രേഖകള്‍ ഇല്ലാത്തതുമൂലം ഉള്‍പ്പെടുത്താത്ത 7000 മരണങ്ങള്‍കൂടി ഉണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
- Advertisement -