ടി.പി. വധക്കേസ് നിയമസഭയിലുന്നയിച്ച് കെ.കെ. രമ; അന്വേഷിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസ് നിയമസഭയിലുന്നയിച്ച് ടിപിയുടെ ഭാര്യയും വടകര എംഎല് എ-യുമായ കെ.കെ. രമ.
ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പ് നടപടി എടുക്കണമെന്നും പ്രതികള്‍ക്ക് പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും ചോദ്യോത്തരവേളയില്‍ രമ ആവശ്യപ്പെട്ടു.
ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് രമക്ക് നന്നായി അറിയാമല്ലോയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കിയത്. അന്വേഷിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അന്നത്തെ പോലീസ് സംഘം കേസ് നന്നായി അന്വേഷിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Advertisement -