ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക് .പാര്‍ട്ടിയുടെ തകര്‍ച്ച കണ്ടുനില്‍ക്കാനാവില്ലെന്നും എല്ലാവരെയും നേരില്‍ കാണാന്‍ ഉടനെത്തുമെന്നും ശശികല അറിയിച്ചു. ‘പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും. പാര്‍ട്ടിയുടെ അധഃപതനം എനിക്ക് കണ്ടുനില്‍ക്കാനാവില്ല. എല്ലാവരേയും ഒരുമിച്ചു നിര്‍ത്തലാണ് പാര്‍ട്ടിയുടെ നയം, നമുക്കൊരുമിക്കാം’ -ശശികല പ്രസ്താവനയില്‍ വ്യക്തമാക്കി .
അതെ സമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്ബാണ് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശശികല പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ ആഭ്യന്തര കലഹമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ശശികലയുടെ അന്ന് ചൂണ്ടിക്കാട്ടിയത്. ഒക്ടോബര്‍ 16ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധി സ്ഥലം സന്ദര്‍ശിക്കാന്‍ ശശികല പദ്ധതിയിടുന്നുണ്ട്. ഇതിന് ശേഷം പ്രവര്‍ത്തകരെ നേരില്‍ കാണാനായി സംസ്ഥാന പര്യടനവും നടത്തുന്നുണ്ട്.
- Advertisement -
നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2021 ഫെബ്രുവരിയിലാണ് ശശികല പരപ്പന അഗ്രഹാര ജയില്‍ വിട്ടത് .ശശികലയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതിയവരെ നിരാശയാക്കി മാറിനില്‍ക്കുകയാണ് അവര്‍ ചെയ്തത്. മേയില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടമായതിന് പിന്നാലെ താന്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമെന്ന് ശശികല പ്രഖ്യാപിച്ചിരുന്നു.
- Advertisement -