Ultimate magazine theme for WordPress.

ഇന്ന് അന്താരാഷ്ട്ര ബാലികാദിനം, ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണത്തിനായി ഒരു ദിനം

0

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്.

ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ കാര്യമെടുത്താൽ അരക്ഷിത ബാല്യവും പേറി ദുരിത ജീവിതം നയിക്കുന്നവർ നിരവധിയാണ്. ലിംഗവിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവർക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

- Advertisement -

‘Digital generation, our generation’ എന്നതാണ് ഈ വർഷത്തെ ലോക ബാലികാ ദിനത്തിന്റെ തീം. ആൺ പെൺ വ്യത്യാസമില്ലാതെ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുക, നൈപുണ്യ വിദ്യാഭ്യാസത്തിലെ വേർതിരിവ് ഇല്ലാതാക്കുക, സുരക്ഷിതമായ ഓൺലൈൻ അവസരങ്ങൾക്ക് പിന്തുണ നൽകുക, വിദ്യാഭ്യാസ പുരോഗതിക്ക് സാങ്കേതിക വിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുക, കൗമാരക്കാരായ പെൺകുട്ടികളുടേയും സ്ത്രീകളുടേയും നേതൃത്വം ഉറപ്പാക്കുക തുടങ്ങിയവയാണ് മാർഗ്ഗങ്ങൾ. തുല്യതയുടെ ലോകം കുഞ്ഞുങ്ങൾ അറിഞ്ഞു വളരണമെങ്കിൽ മാതാപിതാക്കളുടേയും അധ്യാപകരുടേയും മനോഭാവത്തിൽ മാറ്റം വരണം. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികൾ ലിംഗ സമത്വമറിഞ്ഞു വളരേണ്ടത് അതിലേറെ പ്രധാനമാണ്. ആരുടേയും നിഴലിൽ ഒതുങ്ങിപ്പോകാത്തവരായിരിക്കണം നമ്മുടെ പെൺകുട്ടികൾ.

- Advertisement -

Leave A Reply

Your email address will not be published.