സിറോ സര്‍വ്വേ ഫലം പുറത്ത് വിട്ട് സര്‍ക്കാര്‍; 18 വയസിന് മുകളില്‍ 82.6 ശതമാനം പേരില്‍ ആന്‍റിബോഡി സാന്നിധ്യം
സിറോ സര്‍വ്വേ ഫലം പുറത്ത് വിട്ട് സംസ്ഥാന സര്‍ക്കാര്‍. 18 വയസിന് മുകളില്‍ 82.6 ശതമാനം പേരില്‍ ആന്റിബോഡി സാന്നിധ്യമെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കി. ആറ് വിഭാഗങ്ങളില്‍ 13,336 സാമ്ബിള്‍ പരിശോധിച്ചു. ആറ് വിഭാഗങ്ങളില്‍ പഠനം നടത്തി.അതില്‍, 40.2 ശതമാനം കുട്ടികള്‍ക്ക് ആന്റി ബോഡി സാന്നിധ്യമുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി.
49 വയസുവരെയുള്ള ഗര്‍ഭിണികളില്‍ 65.4 ശതമാനം പേര്‍ക്ക് ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട്. ആദിവാസി മേഖലയില്‍ 18 വയസിന് മുകളില്‍ 78.2 ശതമാനം പേര്‍ക്ക് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. തീരദേശ മേഖലയില്‍ 87.7 ശതമാനവും, ചേരി പ്രദേശങ്ങളില്‍ 85.3 ശതമാനവും പേര്‍ പ്രതിരോധ ശേഷി കൈവരിച്ചു. നിയമസഭയിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
- Advertisement -