തിരുവനന്തപുരം: അന്തരിച്ച കലാകാരന്‍ നെടുമുടി വേണുവിന്റെ സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
രാവിലെ അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എംബി രാജേഷ് അടൂര്‍ ഗോപാലകൃഷ്ണണ്‍ തുടങ്ങി കലാ- സാസ്കാരിക – രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
- Advertisement -
സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഗാനാഞ്ജലി ഒരുക്കി. ഇന്നലെ രാത്രി വൈകി നെടുമുടി വേണുവിന്‍റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി മമ്മൂട്ടിയും മോഹന്‍ലാലും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കലാഭവന്‍ തിയറ്ററില്‍ ഇന്ന് അനുസ്മരണ സമ്മളനം നടക്കും.
- Advertisement -