Ultimate magazine theme for WordPress.

എമർജൻസി കിറ്റ് അടിയന്തിരമായി തയാറാക്കുക; സുരക്ഷ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

0

തിരുവനന്തപുരം: ജില്ലകളില്‍ ശക്തമായ മഴ തുടരാന് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി.

പൊതുജനങ്ങള് സ്വീകരിക്കേണ്ട മുന്കരുതലുകള് സംബന്ധിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി മാര്ഗനിര്ദേശങ്ങളേക്കുറിച്ച്‌ പുറത്തിറക്കി. കഴിഞ്ഞ ദിവസങ്ങളില് മഞ്ഞ, ഓറഞ്ച് അലര്ട്ട് മുന്നറിയിപ്പുകള് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സണ് കൂടിയായ കലക്ടര് സുരക്ഷാനിര്ദേശങ്ങള് ഇപ്പോള് പുറത്തിറക്കിയിരിക്കുന്നത്.

 

- Advertisement -

പൊതുജനങ്ങള്ക്കുള്ള പ്രത്യേക നിര്ദേശങ്ങള് :

 

ഉരുള്പ്പൊട്ടല് സാധ്യത ഉള്ളതിനാല് രാത്രികാലങ്ങളില് മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില് പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന് സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും നദികള് മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാന് പാടുള്ളതല്ല.

 

മലവെള്ളപ്പാച്ചില്, ഉരുള്പ്പൊട്ടല് എന്നിവ കണക്കിലെടുത്ത് മലയോര മേഖലയിലെ റോഡുകള്ക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികില് വാഹനങ്ങള് നിര്ത്തരുത്.

 

മരങ്ങള്ക്ക് താഴെ വാഹനങ്ങള് പാര്ക്ക് ചെയ്യരുത്. താഴ്ന്ന പ്രദേശങ്ങള്, നദീതീരങ്ങള്, ഉരുള്പൊട്ടല്-മണ്ണിടിച്ചില് സാധ്യതയുള്ള പ്രദേശങ്ങള് തുടങ്ങിയ ഇടങ്ങളില് ഉള്ളവര് അതീവ ജാഗ്രത പാലിക്കണം.

 

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില് അധികൃതരുടെ നിര്ദേശങ്ങള് അനുസരിച്ച്‌ മാറിത്താമസിക്കേണ്ടവര്‍ അതിനോട് സഹകരിക്കണം. പരിശീലനം നേടിയ സന്നദ്ധ പ്രവര്ത്തകര് അല്ലാതെയുള്ളവര് വെള്ളപ്പൊക്കം, ഉരുള്പ്പൊട്ടല് മേഖലകളിലേക്കുള്ള സന്ദര്ശനം ഒഴിവാക്കണം.

 

കുട്ടികള് പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കള് ഉറപ്പു വരുത്തുക. അടച്ചുറപ്പില്ലാത്ത വീടുകളില് താമസിക്കുന്നവരും മേല്ക്കൂര ശക്തമല്ലാത്ത വീടുകളില് താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില് സുരക്ഷയെ മുന്കരുതി മാറി താമസിക്കാന് തയാറാകണം.

 

ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറിതാമസിക്കെണ്ട ഘട്ടങ്ങളില് പൂര്ണമായും കൊവിഡ് മാനദണ്ഡങ്ങള് പാലിക്കണം. ദുരന്ത സാധ്യതാ മേഖലയിലുള്ളവര് ഒരു എമെര്ജന്സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വക്കുക. കാറ്റില് മരങ്ങള് കടപുഴകിയും പോസ്റ്റുകള് തകര്ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള് ശ്രദ്ധിക്കണം

- Advertisement -

Leave A Reply

Your email address will not be published.