Ultimate magazine theme for WordPress.

പൂജവെയ്പ്പ് എങ്ങനെ?

0

കുട്ടികള്‍ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെന്‍സില്‍ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വെയ്ക്കണം.

മറ്റുള്ളവര്‍ കര്‍മ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കള്‍, ഭഗവത് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങള്‍ എന്നിവയും പൂജയ്ക്ക് വെയ്ക്കണം.

- Advertisement -

വീട്ടിലാണെങ്കില്‍ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. ഇതിനായി ആദ്യം പഴയ വസ്തുക്കള്‍, കരിന്തിരി, ചന്ദനതിരി പൊടി എന്നിങ്ങനെയുള്ള അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കണം.

ശുദ്ധജലം കൊണ്ട് പൂജാമുറിയിലെ ഫോട്ടോകളും മറ്റും തുടച്ച് വൃത്തിയാക്കണം.

ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയില്‍ ഒരു പീഠം വെച്ച് അതിലോ അല്ലെങ്കില്‍ ശുദ്ധിയുള്ള മറ്റു എന്തിലെങ്കിലുമോ വെയ്ക്കുക.

ഒരു കാരണവശാലും ഇവ വെറും തറയില്‍ വെയ്ക്കരുത്.

ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച് വലതുകൈകൊണ്ട് അടച്ചുപിടിക്കുക. അതിനുമുകളില്‍ ഇടതുകൈ വെച്ച്

‘ഗംഗേ ച, യമുനേ ചൈവ,
ഗോദാവരി സരസ്വതി,
നര്‍മ്മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു’

എന്ന മന്ത്രം ചൊല്ലി തീര്‍ത്ഥമായി സങ്കല്‍പിച്ച് ഒരു തുളസിയിലകൊണ്ട് പൂജാമുറിയിലും പുസ്തകത്തിലും മറ്റും തെളിച്ച് ശുദ്ധി വരുത്തുക.

ദേവീപീഢത്തിന് മുമ്പില്‍ ഒരു നിലവിളക്ക് അഞ്ചുതിരിയിട്ട് (ഭദ്രദീപം) കത്തിക്കണം. ചന്ദനതിരി, സമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. ഫോട്ടോ വെയ്ക്കുമ്പോള്‍ നടുവില്‍ സരസ്വതി, വലതുഭാഗത്ത് ഗണപതി, ഇടതുഭാഗത്ത് മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വെക്കേണ്ടത്. ഈ മൂന്ന് മൂര്‍ത്തികള്‍ക്കും മാലയും മറ്റു പുഷ്പങ്ങളും ചാര്‍ത്തണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തിക പത്മവും (കളം) ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്).

നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ . ഒരു പലകയിലോ പുതിയ വസ്ത്രം (മുണ്ട് ) വിരിച്ച് അതിലോപൂജയ്ക്കു വെയ്ക്കാനുള്ളവയെല്ലാംസമര്‍പ്പിക്കാം

തുടര്‍ന്ന് നിവേദ്യം അര്‍പ്പിച്ച് പൂജ ചെയ്ത് കര്‍പ്പൂരം ഉഴിയണം. പൂജ വെച്ചുകഴിഞ്ഞാല്‍ എല്ലാദിവസവും ദേവീ മന്ത്രങ്ങള്‍ ചൊല്ലുകയും ശ്രീലളിത സഹസ്രനാമം (അഷ്ടോത്തരശതനാമാവലി)
കൊണ്ട് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യണം. അടുത്ത ദിവസം രാവിലേയും വൈകീട്ടും അലങ്കാരങ്ങള്‍ നടത്തി ഇതുപോലെ പൂജചെയ്ത് ആരതി ഉഴിയണം.

വിജയദശമി ദിവസം മാല,പുഷ്പങ്ങള്‍ ഇവകൊണ്ട് അലങ്കരിക്കണം. വലതു വശത്തും ഇടതു വശത്തും കരിമ്പ് വെയ്ക്കണം. തുടര്‍ന്ന്, പായസം, പയര്‍, അവില്‍, മലര്‍, ശര്‍ക്കര, പഴം, മറ്റു നിവേദ്യങ്ങള്‍ എന്നിവയും അര്‍പ്പിക്കുക.

“`സരസ്വതീ മന്ത്രങ്ങള്‍ ചൊല്ലുകയും ശ്രീലളിത സഹസ്രനാമാവലികൊണ്ട് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യണം. അതിനുശേഷം കര്‍പ്പൂരം ആരതി കാണിച്ച് പൂജയ്ക്ക് വെച്ചെതെല്ലാം എടുക്കുക. തുടര്‍ന്ന് അരിയില്‍ ‘ഹരിശ്രീഗണപതയേ നമ: അവിഘ്‌നമസ്തു ശ്രീ ഗുരുഭ്യോ നമ:’ “`എന്ന് വലതു ചൂണ്ടാണി വിരല്‍ കൊണ്ട് എഴുതുക. തുടര്‍ന്ന് ഗണപതിയേയും വിദ്യാദേവിയേയും മനസില്‍ ധ്യാനിച്ച് പഠിക്കാനുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്നെടുത്ത് വായിച്ച്, ബുദ്ധിയും ശക്തിക്കുമായി പ്രാര്‍ത്ഥിച്ച് നമസ്‌കരിക്കുകയും ചെയ്യുക.`

- Advertisement -

Leave A Reply

Your email address will not be published.