Ultimate magazine theme for WordPress.

പൊലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണം? സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തുവിടും

0

പൊലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതില്‍ വ്യക്ത വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സല്യൂട്ടില്‍ പോലീസ് മാന്വലിന്‍റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശ്ശൂര്‍ മേയറുടെ പരാതിയും, ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് നിര്‍ബന്ധിച്ച്‌ സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിയുടെ നടപടിയും വിവാദമായതോടെയാണ് സര്‍ക്കാര്‍ നീക്കം.

പൊലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് നല്‍കേണ്ടത് രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍, ഹൈക്കോടതി-സൂപ്രീംകോടതി-കീഴ്ക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കാണ്. മാന്വലിന് വിരുദ്ധമായി പൊലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, സമാന വിവാദങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് പൊലീസ് മാന്വലിന്‍റെ ലംഘനങ്ങള്‍ തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ തീരുമാനം.

- Advertisement -

പൊലീസ് മാന്വലിലെ സല്യൂട്ട് സംബന്ധിച്ചുള്ള വകുപ്പിന്‍റെ ലംഘനം പരിശോധിച്ച്‌ പൊലീസ് മേധാവിക്കാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ കൈമാറുക. ഇതിന് ശേഷം പോലീസ് മേധാവി സേനയ്ക്കുള്ളില്‍ പ്രത്യേക സര്‍‍ക്കുലര്‍ ഇറക്കും. സുരേഷ് ഗോപി എം.പി ആവശ്യപ്പെട്ടത് പ്രകാരം ഒല്ലൂര്‍ എസ് ഐ സല്യൂട്ട് നല്‍കിയതില്‍ പോലീസ് മാന്വല്‍ ലംഘനമുണ്ടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ല.

- Advertisement -

Leave A Reply

Your email address will not be published.