Ultimate magazine theme for WordPress.

കൊല്ലത്ത് വിജയ ദശമി ആഘോഷങ്ങള്‍ക്കിടയില്‍ എസ്.എഫ്.ഐ- ബി.ജെ.പി സംഘര്‍ഷം: ഒരാള്‍ക്ക് വെട്ടേറ്റു, നാല് പേര്‍ക്ക് പരിക്ക്

0

കൊല്ലം: കടക്കലില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ബി‌ജെ‌പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍. കടയ്ക്കല്‍ എസ് എച്ച്‌ എം കോളജിന് സമീപമാണ് സംഭവം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സഫറിന് കൈക്ക് വെട്ടേറ്റു. മൂന്ന് ബി‌ജെ‌പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ബി ജെ പി പ്രവര്‍ത്തകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആയുധപൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്തതിന് ബി‌ജെ‌പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

- Advertisement -

എന്നാല്‍ വിജയദശമി പൂജ ആഘോഷങ്ങള്‍ക്കിടയില്‍ ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം തുടരുകയാണ്.

- Advertisement -

Leave A Reply

Your email address will not be published.