പുഷ്പയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി . തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം പുറത്തിറക്കിയത്. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ്ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സിദ് ശ്രീറാം തന്നെയാണ് തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിക്കുന്നത്. മെലഡി ഗാനത്തിന്റെണ് ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്.
മാജിക്കല്‍ മെലഡി എന്ന അടിക്കുറിപ്പോടെയാണ് ‘ശ്രീവല്ലി’ എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിയ്ക്കുന്നത്.അല്ലു അര്‍ജുന്‍ സിനിമയുടെ ആദ്യ ഭാഗം 2021 ഡിസംബര്‍ 17ന് തിയറ്ററുകളില്‍ എത്തും. സുകുമാര്‍ ആണ് സംവിധായകന്‍.ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലനായിട്ടാണ് എത്തുന്നത്. രശ്മിക മന്ദാനയാണ് നായിക.
- Advertisement -
ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജന്‍ എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. 70 കോടി രൂപയാണ് അല്ലു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റപ്പോര്‍ട്ടുകള്‍.
- Advertisement -