കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം. പേരാമ്പ്രയില്‍ നടുക്കണ്ടി കലന്തന്റെ വീടിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍, വീട്ടുസാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.
വീടിന് സമീപത്ത് നില്‍ക്കുന്ന ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കലന്തന്റെ മകന്‍ ഹാഫിസിന്റെ കാലൊടിഞ്ഞു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
- Advertisement -