Ultimate magazine theme for WordPress.

ദിവസവും ഉണക്കമീൻ കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

0

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉണക്കമീൻ. ചിലപ്പോഴെല്ലാം പച്ച മീനിനേക്കാൾ പ്രിയമാണ് എന്നുതന്നെ പറയാം. എന്നാൽ, ഉണക്കമീൻ കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇതിനെ പിന്നിലെ കാരണങ്ങൾ എന്താണെന്ന് നോക്കാം.

- Advertisement -

ഉണക്കമീൻ എന്ന് കേൾക്കുമ്പോൾ നമ്മൾ ചിന്തിക്കുക നന്നായി കഴുകി വൃത്തിയാക്കിയ മീൻ ഉപ്പിട്ട് വൃത്തിയുള്ള സാഹചര്യത്തിൽ ഉണക്കിയെടുക്കുന്നു എന്നാണ്. എന്നാൽ സ്ഥിതി മറിച്ചാണ്. പച്ച മീനുകളിൽ ഏറ്റവും മോശം നിലവാരത്തിലൂള്ളത് തിരഞ്ഞെടൂത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേർത്ത് ഉണക്കിയാണ് മിക്ക ഉണക്ക മീനുകളും വിപണിയിൽ എത്തുന്നത്.

ഫോർമാലിൽ ഉൾപ്പടെയുള്ള രാസ പദാർത്ഥങ്ങളാണ് ഇതിൽ ചേർക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിൽ എത്തുന്നത് ക്യാൻസറിന് വരെ കാരണമാകാം. ഉപ്പ് ഒട്ടുമില്ലാത്ത ഉണക്ക മീനുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇതാണ് ഏറ്റവും വലിയ അപകടകാരി.
പൂർണമായും കെമിക്കലുകൾ ചേർത്ത് ഉണക്കിയതാണ് ഇത്തരം മീനുകൾ. നല്ല ഉണക്ക മീനുകൾ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. ഇതിനായി മീൻ കഴുകി വൃത്തിയാക്കി കല്ലുപ്പിട്ട് വെയിലത്തുവച്ച് ഉണക്കിയെടുക്കാം.

 

- Advertisement -

Leave A Reply

Your email address will not be published.