കൊച്ചി: 2018 ല്‍ മഹാപ്രളയം നേരിട്ട കേരളത്തിന് കൈതാങ്ങാവാന്‍ രാജ്യസഭാ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് 38 എംപിമാര്‍ നല്‍കിയത് 21.76 കോടി രൂപയെന്ന് വിവരാവകാശ രേഖ. ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത ഫണ്ടിന്റെ തല്‍സ്ഥിതി അനുസരിച്ചുള്ള (2019 ഓഗസ്റ്റ് 30) വരെയുള്ള വിവരങ്ങളാണ് ലഭ്യമായത്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്ബൂതിരിക്ക് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇമ്ബ്ലിമെന്റേഷന്‍ മന്ത്രാലയം (എംപിലാഡ്സ് വിഭാഗം) ഒക്ടോബര്‍ 11ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
സംസ്ഥാനത്തു നിന്നും എ. കെ. ആന്റണി, കെ. കെ. രാഗേഷ്, ബിനോയ് വിശ്വം, എളമരം കരീം, എം. പി. വീരേന്ദ്രകുമാര്‍, കെ സോമപ്രസാദും എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ നല്‍കി. മഹാരാഷ്ട്രയില്‍ നിന്നും അംഗമായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, രാജസ്ഥാനെ പ്രതിനിധികരിക്കുന്ന മുന്‍ കേന്ദ്രമന്ത്രി കെ. ജെ. അല്‍ഫോന്‍സും ഒരു കോടി രൂപ നല്‍കിയെന്ന് വിവരാവകാശ മറുപടിയില്‍ പറയുന്നു.
- Advertisement -
2018 ആഗസ്റ്റ് 24 നാണ് എംപിമാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ടില്‍ നിന്ന് കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ അന്ന് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇമ്ബ്ലിമെന്റേഷന്‍ മന്ത്രിയായിരുന്ന ഡി. വി. സദാനന്ദ ഗൗഡ അഭ്യര്‍ത്ഥിച്ചത്.
- Advertisement -