Ultimate magazine theme for WordPress.

മുല്ലപ്പെരിയാര്‍; കേരളത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ആപത്തെന്ന് ഞാന്‍ അന്നേ പറഞ്ഞു- വി.എസ്. അച്യുതാനന്ദന്‍

0

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യണമെന്ന ക്യാമ്ബയിന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുന്നതിനിടെ വിഷയത്തില്‍ തന്റെ പഴയ പ്രതികരണം പങ്കുവച്ച്‌ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

2006 ഫെബ്രുവരിയില്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കെ നല്‍കിയ പത്രക്കുറിപ്പും, അതേ വര്‍ഷം സെപ്തംബറില്‍ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയില്‍ എഴുതിയ ലേഖനവുമാണ് ഫേസ്ബുക്കിലൂടെ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്.

- Advertisement -

” ഏകദേശം 110 കൊല്ലം മുമ്ബ് കുമ്മായവും സുര്‍ക്കിയും കല്ലും ഉപയോഗിച്ച്‌ പടുത്തുയര്‍ത്തിയ ഈ മേജര്‍ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീര്‍ന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി’ എന്ന തന്റെ വാദം അദ്ദേഹം ആവര്‍ത്തിച്ചു.

‘ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ പ്രഹരം താങ്ങാന്‍ കഴിയാതെ കീഴ് നദീതട പ്രാന്തത്തില്‍ നിലനില്‍ക്കുന്ന മൂന്ന് കൂറ്റന്‍ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകുമെന്നും അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തിയെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനുപുറമെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകും.- അച്യുതാന്ദന്‍ കുറിച്ചു.

മുമ്ബ് നിയമസഭയില്‍ അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റിയും അതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മേല്‍ തൂങ്ങിക്കിടക്കുന്ന ആപത്തിനെപ്പറ്റിയും വര്‍ഷങ്ങള്‍ക്ക് മുമ്ബ് പറഞ്ഞപ്പോള്‍, നിയമസഭക്കകത്തും പുറത്തും ശ്രദ്ധ ക്ഷണിച്ചപ്പോള്‍ അതിശയോക്തിയായി കണ്ടണ്ടവരുണ്ടെന്ന ഓര്‍മയും അദ്ദേഹം പങ്കുവെച്ചു.

” മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ മൂന്ന് ജില്ലകളിലെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ജനങ്ങളുടെ ജീവിതമാണ് അപകടത്തിലാവുക. പരോക്ഷമായി അഞ്ചു ജില്ലകളിലെ മുപ്പത്തഞ്ച് ലക്ഷത്തോളം ജനങ്ങളേയും ബാധിക്കുന്ന പ്രശ്നം, ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട 24 ചത്രുശ്രമൈല്‍ വരുന്ന ജലാശയങ്ങള്‍, ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകള്‍ – ആര്‍ച്ച്‌ ഡാം, ചെറുതോണി, കുളമാവ് – എന്നിവയാകെ അപകടപ്പെട്ടേക്കാം. അതായത് മുല്ലപ്പെരിയാറിന് അപകടം സംഭവിച്ചാല്‍ കേരളത്തിന്റെ തകര്‍ച്ചയാണ് സംഭവിക്കുക” അദ്ദേഹത്തിന്റെ പഴയ വാദം ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു.

” പ്രശ്നം സൗഹാര്‍ദ്ദത്തോടെ തീര്‍ക്കേണ്ടതുണ്ട്. തല്‍ക്കാലം ആവശ്യം നിലവിലുള്ള സ്ഥിതി തുടരലാണ്. ബാക്കി കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കാം”.- പഴയ കുറിപ്പിന് അവസാനം അദ്ദേഹം ഇങ്ങനെയെഴുതി.

- Advertisement -

Leave A Reply

Your email address will not be published.