Ultimate magazine theme for WordPress.

ഇന്ധന വില വർധനയ്ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധത്തിലേക്ക്; അനുപമ വിഷയം അറിയില്ലെന്നും സീതാറാം യെച്ചൂരി

0

ദില്ലി: ഇന്ധന വില വർധനയ്ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു. നഗരങ്ങളിലും വില്ലേജ് – താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. വില വർധന ജനങ്ങളെ കൊള്ളയടിക്കുന്നത് പോലെയാണ്. വില വർധന ക്ഷേമ പദ്ധതികൾക്കും വാക്സിനേഷനുമാണെന്നത് അസംബന്ധമാണെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനുപമ വിഷയം തനിക്ക് അറിയില്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. തന്റെ ശ്രദ്ധയിൽ വിഷയം വന്നിട്ടില്ല. കേരത്തിലെ വിഷയത്തിൽ സംസ്ഥാന ഘടകം ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷക സമരങ്ങൾക്ക് കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചുവെന്നും സീതാറാം യെച്ചൂരി അറിയിച്ചു. സാധ്യമായ രീതിയിൽ എല്ലാം ഐക്യദാർഢ്യപ്പെടും. നവംബർ 26 ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം നടത്തും. പൊതുമേഖലയിലെ ഓഹരി വിറ്റഴിക്കലിനെതിരെ നടക്കുന്ന സമരങ്ങൾക്കും സിപിഎം പിന്തുണ അറിയിച്ചു. നൂറ് കോടി വാക്സിനേഷൻ വലിയ കാര്യം തന്നെയാണ്. പക്ഷെ എത്രയോ മുൻപ് തന്നെ ഈ നൂറ് കോടി എത്താമായിരുന്നു. ഇക്കാര്യത്തില്‍ സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായി. ജനസംഖ്യയുടെ 21% മാത്രമേ ഇപ്പോഴും മുഴുവനായി വാക്സിൻ നൽകാൻ ആയിട്ടുള്ളു. ഒരു ദിവസം വെറും 40 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് നൽകുന്നത്. വാക്സിനേഷൻ വർധിപ്പിക്കണം. വാക്സിനേഷന് അനുവദിച്ച 35,000 കോടി എവിടെയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

- Advertisement -

ജമ്മു കശ്മീരിലെ സ്ഥിതി ആശങ്കാജനകമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഭീകരർ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യം വച്ച് ആക്രണം നടത്തുന്നു. 90 കളെ ഓർമ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. 370 റദ്ദാക്കിയ ശേഷം സമാധാനം എന്നതായിരുന്നു സർക്കാരിന്റെ അവകാശ വാദം. ജമ്മു കശമീരിന്റെ സംസ്ഥാന പദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.