പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും : ബിജെപിയുമായി സഖ്യത്തിനെന്ന് സൂചന
ഡല്‍ഹി : പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. രാവിലെ 11 ന് അമൃത്സറില്‍ വെച്ച് അദ്ദേഹം മാദ്ധ്യമങ്ങളെ കാണും. പുതിയ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനവും ഇന്ന് തന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് 3 മാസം മാത്രം ശേഷിക്കേയാണ് ക്യാപ്റ്റന്റെ പാര്‍ട്ടി പ്രഖ്യാപനം. ബിജെപിയുമായി സഖ്യം ചേരും എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാകും പാര്‍ട്ടിയുടെ പേര് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
പഞ്ചാബ് കോണ്‍ഗ്രസിന്റെ ഉള്‍പ്പോരില്‍ ബലിയാടാകേണ്ടിവന്ന അമരീന്ദര്‍ സിംഗിനെ പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധുവിന്റെ ആഗ്രഹത്തിന് അനുസരിച്ചാണ് പാര്‍ട്ടി ഹൈക്കമാന്റ് തീരുമാനം സ്വീകരിച്ചത്.
- Advertisement -
തുടര്‍ന്ന് അമരീന്ദര്‍ സിംഗ് സ്വമേധയാ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നെങ്കിലും പുതിയ പാര്‍ട്ടി ആരംഭിക്കാനാണ് തീരുമാനമെന്ന് അമരീന്ദര്‍ സൂചന നല്‍കി. ദീപാവലിക്ക് മുന്‍പ് പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞത്.
- Advertisement -