സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോള്‍ഡന്‍ വീസ, ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ അതോറിട്ടിയാണ് വീസ അനുവദിച്ചത്
ദുബായ്: ചലച്ചിത്ര നടന്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ അതോറിട്ടിയാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വീസ അനുവദിച്ചത്. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ചാണ് വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇഖ്ബാല്‍ മാര്‍ക്കോണി, പി.എം അബ്ദുറഹ്മാന്‍, അംജദ് മജീദ്, ജംഷാദ് അലി, റജീബ് മുഹമ്മദ്, സി.എസ്. സുബലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് സുരാജിന് വീസ നല്‍കിയത്.
വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വീസ. മലയാളികളടക്കമുള്ള ഇന്ത്യന്‍ ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, നടന്മാരായ മമ്മുട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ആസിഫലി, തുടങ്ങിയവര്‍ക്കു ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു.
- Advertisement -