സംസ്ഥാനത്ത് ഇന്നുമുതല്‍ തിയറ്ററുകള്‍ പ്രദര്‍ശനത്തിനായി തുറന്ന് കൊടുക്കും; ദീപാവലി മുതല്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനെത്തും
കൊച്ചി: കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ട സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ ഇന്നു വീണ്ടും പ്രദര്‍ശനത്തിനായി തുറന്നു കൊടുക്കും. തിങ്കളാഴ്ച തീയേറ്ററുകള്‍ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു. ജീവനക്കാര്‍ക്കുള്ള വാക്സിനേഷനും പൂര്‍ത്തിയാക്കി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് സിനിമ പ്രദര്‍ശനം തുടങ്ങുന്നത്
പ്രദര്‍ശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു. വിദേശ ചിത്രങ്ങളാണ് ഇന്നു മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുക. മറ്റന്നാള്‍ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം.
നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം റ്റു ഡൈ ആണ് ഇതില്‍ പ്രധാനം. നിലവില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനാനുമതി. ദീപാവലി മുതല്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനെത്തും.
- Advertisement -