Ultimate magazine theme for WordPress.

കൊവിഡിനെ കേന്ദ്രം കൈകാര്യം ചെയ്യുന്നത് ഇവന്റ്മാനേജ്‌മെന്റ് സംഭവം പോലെ: സോണിയ ഗാന്ധി

0

ന്യൂഡല്‍ഹി: കൊവിഡിനെ കേന്ദ്രം കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്‌മെന്റ് സംഭവം പോലെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാക്‌സീനേഷനില്‍ നൂറ് കോടി നേട്ടം ഏറ്റെടുക്കുന്ന പ്രധാനമന്ത്രി നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഓടിയൊളിക്കുകയാണെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു.

കൊവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത പ്രകടമായി.രാജ്യം നേരിട്ട ദുരന്തം ജനം മറക്കില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. വാക്‌സീനേഷനിലെ അവകാശവാദങ്ങളും പൊള്ളയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2021 അവസാനത്തോടെ മുഴുവന്‍ ആളുകളെയും വാക്‌സീനേറ്റ് ചെയ്യുമെന്ന അവകാശവാദവും അസ്ഥാനത്താണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

- Advertisement -

Leave A Reply