ഇ.ഡി കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരുവർഷം തികയാനിരിക്കവേയാണ് കർണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
എൻസിബി സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷ് കോടിയേരിയെ പ്രതി ചേർത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ വാദം ഉന്നയിച്ചത്. എൻസിബി പ്രതി ചേർക്കാത്തതുകൊണ്ട് എൻഫോഴ്‌സ്‌മെൻറിൻറെ കേസ് നിലനിൽക്കില്ലെന്നായിരുന്നു വാദം.
- Advertisement -
അതേസമയം, കോടിയേരി ബാലകൃഷ്ണൻറെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു കോടതിയിൽ തുടക്കം മുതലേ ബിനീഷിൻറെ നിലപാട്.
- Advertisement -