കൊച്ചി: കൊച്ചിയിൽ വൻ സ്വർണ്ണവേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. അഞ്ചരക്കിലോ സ്വർണവുമായി ഏഴ് പേരാണ് പിടിയിലായത്. കസ്റ്റംസ് പ്രിവൻറീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ വിമാനങ്ങളിൽ എത്തിയവരെ കസ്റ്റഡിയിലെടുത്തത്.
സ്വർണക്കടത്ത് ക്യാരിയർമാരാണ് പിടിയിലായത്. ദുബായ്, അബുദാബി, സൗദി എന്നിവിടങ്ങളിൽ നിന്നാണ് ഇവർ സ്വർണം കൊണ്ടുവന്നത്. വടക്കൻ ജില്ലകളിലെ ചില ജ്വല്ലറികളിലേക്കാണ് സ്വർണം കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. കസ്റ്റംസ് ജോയിൻറ് കമ്മീഷണർ വാസന്ത കേശൻറെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.
- Advertisement -
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.
- Advertisement -