ദില്ലി: ജോസ് കെ മാണി രാജിവെച്ചതോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് എൽഡിഎപ് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് തന്നെ നൽകിയേക്കും. സംസ്ഥാന രാഷ്ട്രീയത്തിൽ കേന്ദ്രീകരിച്ചതിനാൽ ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കാനിടയില്ല. പകരം സ്റ്റീഫൻ ജോർജ്ജ് അടക്കമുള്ളവരാണ് കേരളാ കോൺഗ്രസിന്റെ പരിഗണനയിലുള്ളത്.
യുഡിഎഫിലായിരിക്കെ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയത് കോൺഗ്രസ്സിലും മുന്നണിയിലും വലിയ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് കേരള കോൺഗ്രസ് യു ഡി എഫ് മുന്നണി വിട്ടതോടെ ജോസ് രാജ്യ സഭാ അംഗത്വവും രാജിവെച്ചു.
- Advertisement -
എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് നീണ്ടുപോയി. കൊവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നവംബർ 29ന് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബർ 16 ആണ്. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം.
- Advertisement -