Ultimate magazine theme for WordPress.

മതപരമായ കാരണങ്ങൾ കൊണ്ട് വാക്‌സിനിൽ നിന്ന് വിട്ടുനിൽക്കുന്നവർ അധ്യാപകരായിരിക്കാൻ യോഗ്യരല്ല; ഷാഹിദ കമാൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്‌കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്‌സിനിൽ നിന്ന് വിട്ടുനിൽക്കുന്നത് വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാർ വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞത്. വാക്‌സിൻ വിമുഖതയ്ക്ക് ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത് മതപരമായ കാരണങ്ങളാണ് എന്നത് വ്യാപക വിമർശനത്തിന് ഇടയാക്കുന്നു.

അലർജി, ആരോഗ്യപ്രശ്‌നം എന്നീ കാരണങ്ങൾക്കൊപ്പം മതപരമായ കാരണത്താൽ അധ്യാപകർ വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായാണ് മന്ത്രി അറിയിച്ചത്. ഇവർക്ക് ഓൺലൈൻ ക്ലാസ് നിർദേശിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയിൽ വാക്‌സീൻ നിർബന്ധമാക്കി സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ ഇത്തരം അധ്യാപകർ എന്ത് അറിവാണ് വിദ്യാർത്ഥികൾക്ക് നൽകുന്നതെന്ന ചോദ്യവുമായി പ്രമുഖർ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു.

- Advertisement -

സംസ്ഥാന വനിത കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാലും സർക്കാർ നിർദേശത്തെ തള്ളി രംഗത്തെത്തി. മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വാക്‌സിനിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർ എന്ത് അറിവാണ് കുട്ടികൾക്ക് നൽകുന്നതെന്ന് ഷാഹിദ കമാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. അത്തരക്കാർ അധ്യാപകരായിരിക്കാൻ യോഗ്യരല്ലെന്നും ഷാഹിദ കമാൽ വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.