തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത. കാസർകോട്, കണ്ണൂർ ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ചൊവ്വ, ബുധൻ ദിവസങ്ങളിലും ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കാസർകോട് ഒഴികെയുള്ള 13 ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
ഇടിമിന്നൽ അപകടകരം, മുന്നറിയിപ്പ്
- Advertisement -
ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പിന് സമാനമായ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി വ്യക്തമാക്കി.
കടലിൽ പോകരുത്
നവംബർ മൂന്നു വരെ കേരള തീരത്തും നാലു വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
- Advertisement -