Ultimate magazine theme for WordPress.

താന്‍ നേതൃത്വം നല്‍കുന്ന സമരമായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടന്നേനെ, ജോജു ജോര്‍ജിനെ അധിക്ഷേപിച്ച്‌ സി ജോര്‍ജ്

0

കൊച്ചി : ദേശീയപാത ഉപരോധ സമരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ നടന്‍ ജോജു ജോര്‍ജിനെ അധിക്ഷേപിച്ച്‌ മുന്‍ എംഎല്‍എ പി സി ജോര്‍ജ്.

താന്‍ നേതൃത്വം നല്‍കുന്ന സമരമായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടന്നേനെ. തികഞ്ഞ മര്യാദകേടാണ് ജോജു കാണിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു. സ്വകാര്യ ചാനലിലെ മാദ്ധ്യമ ചര്‍ച്ചയ്‌ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

- Advertisement -

ഇത് പാവങ്ങളായ കോണ്‍ഗ്രസുകാരുടെ മാന്യമായ സമരമാണ്. എന്റെ സമരം വല്ലതുമായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടന്നേനെ . ഒരു സംശയവും വേണ്ട. .അവന്റെ അപ്പനും അമ്മയ്‌ക്കും കൂടി വേണ്ടിയാണ് സമരം നടത്തിയത്. അയാള്‍ക്ക് ഇത് തടയേണ്ട കാര്യം എന്താണ്. കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ഇയാള്‍ ആരാ. രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമരം തടയാന്‍ ഇയാള്‍ക്ക് എന്ത് അവകാശം. ഒരു പാര്‍ട്ടിയും സമരം ചെയ്യുന്നത് സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടിയല്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് മുന്തിയ കാറില്‍ പോകുന്നവന് സാധാരണക്കാരന്റെ പ്രശ്‌നം അറിയില്ലെന്നും പി സി ജോര്‍ജ് ആരോപിച്ചു.

ആരെയും രക്ഷിക്കാന്‍ വേണ്ടിയല്ല ജോജു സമരക്കാരോട് കയര്‍ത്തത്. അങ്ങിനെ ആയിരുന്നുവെങ്കില്‍ താന്‍ പിന്തുണച്ചേനെ. നേരത്തെ പ്രഖ്യാപിച്ച സമരമാണ്. ആ സമയത്ത് തന്നെ അതുവഴി വരണം എന്നതില്‍ എന്താണിത്ര നിര്‍ബന്ധം. സിനിമാക്കാരായാല്‍ എന്തും ചെയ്യാമോ. കോണ്‍ഗ്രസുകാരോടെ ഈ ഷൈനിംഗ് നടക്കൂ. കമ്യൂണിസ്റ്റ് കാരാണേല്‍ ജോജു ആശുപത്രിയില്‍ കിടന്നേനെ. ജോജു പറഞ്ഞതൊക്കെ പച്ചക്കള്ളം. മനുഷ്യന്റെ പിന്തുണയും സഹതാപവും പിടിച്ചു പറ്റാനുള്ള അടവാണ്. സിനിമാക്കാരന്‍ ആയതുകൊണ്ട് എല്ലാ അടവുകളും അറിയും.

റോഡ് ഉപരോധിക്കാതെ എങ്ങിനെയാണ് സമരം ചെയ്യേണ്ടത്. വീട്ടില്‍ കതകടച്ചിരുന്നു വേണമായിരുന്നോ. സമരം ചെയ്യുന്നയിടത്ത് വന്ന് ഗുണ്ടാ വര്‍ത്തമാനം പറയുന്നു. റോഡ് ബ്ലോക്ക് ചെയ്തുതന്നെ സമരം നടത്തണം. താന്‍ ഇന്ത്യയിലെ റെയില്‍ മുഴുവന്‍ ബ്ലോക്ക് ചെയ്തവനാ. എറണാകുളത്ത് നാലായിരം ആളുകളുമായി പോയി ട്രെയിന്‍ തടഞ്ഞു. സൗത്ത് ഇന്ത്യയിലെ മുഴുവന്‍ ട്രെയിനും ബ്ലോക്കാവാന്‍ വേണ്ടി ചെയ്തത് ആണ്. അപ്പോഴേ പ്രധാനമന്ത്രി അറിയൂ.

ജോജു വട്ടനെപോലെ പെരുമാറിയത് മോശമായി പോയി .അയാളെ കണ്ടാല്‍ കള്ളുകുടിയനെ പോലെ അല്ലെ ഇരിക്കുന്നത്. ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസുകാര്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ പകുതിയും ശരിയാണ്. അഞ്ച് വര്‍ഷം മുന്‍പ് ജോജു കള്ളുകുടിയനായിരുന്നു. ഇപ്പോള്‍ ചങ്കും മത്തങ്ങായും ഇല്ല. അതുകൊണ്ട് കള്ളുകുടി നിര്‍ത്തിയെന്നും പി സി ജോര്‍ജ് പരിഹസിച്ചു.

- Advertisement -

Leave A Reply

Your email address will not be published.